Type Here to Get Search Results !

Bottom Ad

ഡിഗ്രി വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് (www.evisionnews.in): ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. വില്ലേജ് ഓഫീസര്‍ ചൗക്കി നീര്‍ച്ചാല്‍ ബദര്‍ നഗറിന് സമീപത്തെ ചന്ദ്രന്റെ മകള്‍ അര്‍പ്പിത(19)യാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് അര്‍പ്പിതയയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. അമ്മ ശശികല. അമൃതേശന്‍, അര്‍ഷിദ സഹോദരങ്ങളാണ്.



Keywords: Kasaragod-news-degree-student-village-kidappumuri-news-hospital-neerchal

Post a Comment

0 Comments

Top Post Ad

Below Post Ad