കാഞ്ഞങ്ങാട് (www.evisionnews.in): റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഒടയംചാല്‍ കൂരാമ്പിക്കോലിലെ കൂലിത്തൊഴിലാളി രാമന്‍(45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പടിമാരുതിലാണ് അപകടം.
ജോലി കഴിഞ്ഞ് വീട്ടുസാധനങ്ങളുമായി പോവുകയായിരുന്നു. റോഡ് മറികടക്കുന്നതിനിടയില്‍ പാണത്തൂര്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ പിക്കപ്പ് വാനാണ് ഇടിച്ചത്. റോഡരികില്‍ വീണുകിടന്ന രാമനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലീല. മക്കള്‍: രഞ്ജിത്ത്, രാജേഷ്, രമ്യ. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod-news-road-news-inquest-police-tuesday-hospital

Post a Comment
0 Comments