കാസര്‍കോട് (www.evisionnews.in): വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗം പഠിപ്പിക്കുന്നത് സംബന്ധിച്ച് മുസ്ലിം സമുദായത്തെ ലീഗ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
സ്‌കൂളുകളില്‍ യോഗ വിദ്യാര്‍ത്ഥികള്‍ക്ക് അടിച്ചേല്‍പ്പിക്കുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് പരിശീലിക്കാമെന്ന് മാത്രം. എന്നാല്‍ സമുദായ താല്‍പ്പര്യങ്ങള്‍ക്കെതിരെയാണെന്ന് പറഞ്ഞ് യോഗയെ എതിര്‍ക്കുന്ന ലീഗ് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളാണ് നടത്തുന്നത്.
മുസ്ലിം സമുദായങ്ങളിലും യോഗ പരിശീലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് ലീഗ് എതിര്‍ക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
Keywords: Kasaragod-news-yoga-muslim-league-news-pressclub

Post a Comment
0 Comments