Type Here to Get Search Results !

Bottom Ad

അജാനൂരില്‍ പേപ്പട്ടി ആക്രമണം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു

അജാനൂര്‍ (www.evisionnews.in): അജാനൂരില്‍ പേപ്പട്ടിയുടെ കടിയേറ്റ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജസീം (16), അജാനൂരിലെ പച്ചക്കറി കച്ചവടക്കാരന്‍ മുരുകന്‍ എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അജാനൂര്‍ കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്‌കൂളിന് സമീപത്തുവെച്ചാണ് ജസീമിന് തെരുവു നായയുടെ കടിയേറ്റത്. ഉന്തുവണ്ടിയില്‍ പച്ചക്കറിവില്‍പന നടത്തുകയായിരുന്ന മുരുകനെ പിറകെ കൂടിയ നായ കാലില്‍ കടിക്കുകയായിരുന്നു.



Keywords: Kasaragod-news-plustwo-student-news-hospital-injured

Post a Comment

0 Comments

Top Post Ad

Below Post Ad