പെര്‍ള (www.evisionnews.in): പെര്‍ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ സ്വദേശി രംഗരാജ(48)നാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ അഡ്യനടുക്കയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ അവശനിലയില്‍ കണ്ട രംഗരാജനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷത്തോളമായി പെര്‍ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. വേലായുധന്‍ -പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മക്കള്‍: അനഘ, അമല്‍. മോഹനന്‍, ശ്രീത, വത്സല സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നിലമ്പൂരിലേക്ക് കൊണ്ടുപോകും.
Keywords; Kasaragod-badiyadukka-prla-news-died-obt-news

Post a Comment
0 Comments