Type Here to Get Search Results !

Bottom Ad

കാണാതായ വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ തിരിച്ചെത്തി; രണ്ട് പേരെ പാലക്കാട്ട് കണ്ടെത്തി

കുമ്പള (www.evisionnews.in): കാണാതായ വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ വീട്ടില്‍ തിരിച്ചെത്തി. മറ്റുള്ള രണ്ടുപേരെ പാലക്കാട്ട് കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. ആരിക്കാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യോഗേഷിന്റെ മകന്‍ ജിതേഷ്(16), മുള്ളേരിയ ബെള്ളിപ്പാടിയിലെ കരീമിന്റെ മകന്‍ നൗഷാദ്(16), ബദ്‌രിയ നഗറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫയാസ്(16), എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയത്. 

ആരിക്കാടി കോട്ടക്ക് സമീപത്തെ ഹനീഫയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്(17), പെര്‍വാഡിലെ ഹനീഫയുടെ മകന്‍ മുര്‍ഷാദ്(17) എന്നിവരെ ട്രെയിന്‍ യാത്രക്കിടെ പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത് കുമ്പള പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. ബന്ധുവീട്ടില്‍ പോയതായിരുന്നു വെന്നാണ് തിരിച്ചെത്തിയവര്‍ പറഞ്ഞത്. ശനിയാഴ്ചയാണ് സ്‌പെഷ്യല്‍ ക്ലാസെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികളെയും കാണാതായത്. തിരിച്ചെത്താതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് അന്വേഷിച്ചുവരികയായിരുന്നു.



Keywords; Kasaragod-news-badriya-news-saturday-police-kumbla-custody




Post a Comment

0 Comments

Top Post Ad

Below Post Ad