ബര്‍ലിന്‍ (www.evisionnews.in): സ്പാനിഷ് ഇറ്റാലിയന്‍ പോരാട്ടത്തിന് ഇനി ഒരു നാള്‍ ദൂരം. ശനിയാഴ്ച ബര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ബാഴ്‌സലോണയും യുവന്റസും സ്പാനിഷ് ഇറ്റാലിയന്‍ ഫുട്ബാള്‍ വസന്തകാഴ്ചയൊരുക്കും. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12നാണ് പോരാട്ടം.
ആക്രമണത്തിന്റെ കറ്റാലന്‍ വീര്യവും പ്രതിരോധത്തിന്റെ ടൂറിന്‍ അഴകും ലോക ഫുട്ബാള്‍ പ്രേമികള്‍ക്കിടയില്‍ ആവേശം തീര്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ്. സ്‌പെയിനിലും ഇറ്റലിയിലും ലീഗ്, കപ്പ് ജേതാക്കളായി സീസണിലെ ഹാട്രിക് പോരാട്ടത്തിനാണ് ഇരുകൂട്ടരും കച്ചകെട്ടിയിറങ്ങുന്നത്.
Keywords: sports-news-spanish-italiyan-poratta,

Post a Comment
0 Comments