Type Here to Get Search Results !

Bottom Ad

മാങ്ങാട് സംഘര്‍ഷം: മുഖ്യപ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.in); മാങ്ങാട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ മുഖ്യകാരണക്കാരനായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാങ്ങാട് ചോയിച്ചിങ്കാലിലെ ബിഎ ഖാലിദി (25)നെയാണ് ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അറസ്റ്റുചെയ്തത്.

മാങ്ങാട്ട് സിപിഎം പ്രവര്‍ത്തകന്റെ മുഖത്ത് ഖാലിദ് കോണ്‍ഗ്രസ് സിഗരറ്റ് പുകഊതിപ്പറത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഖാലിദ് ഉള്‍പ്പെടെ 200ഓളം പേരാണ് മാങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ അറസ്റ്റിലായ ഖാലിദ് ഒമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.



Keywords: Kasaragod-news-kad-mangad-news-cpm-khalid-news-conflict

Post a Comment

0 Comments

Top Post Ad

Below Post Ad