Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥിനിക്ക് സാന്ത്വനവുമായി എം.എസ്.എഫ് പ്രവർത്തകർ


മൊഗ്രാൽ പുത്തൂർ :(www.evisionnews.in) പത്താം ക്ലാസിലേക്ക് സ്ഥാന കയറ്റം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസം മൂലം പഠനം നിർത്താൻ തയ്യാറായ വിദ്യാർത്ഥിനിക്ക് സാന്ത്വനവുമായി എം.എസ്.എഫ് പ്രവർത്തകർ. ഈ വിദ്യാർത്ഥിനിയുടെ മുഴുവൻ പഠന ചെലവും കുന്നിൽ ശാഖാ എം.എസ്.എഫ് വഹിക്കും. ഇവരുടെ രണ്ട് സഹോദരിമാർക്ക് പഠനോപകരണങ്ങളും നൽകി.
മൊഗ്രാൽ പുത്തൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ഇവരുടെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തളളി നീക്കുന്നത്.കൂലിപ്പണി ചെയ്തിരുന്ന കുടുംബനാഥൻ വിവിധ രോഗം മൂലം കഷ്ടപ്പെടുന്നു. മൂന്ന് പെൺകുട്ടികളും ഭാര്യയും അടങ്ങിയതാണ് ഇവരുടെ കുടുംബം. മക്കൾ മൂന്ന് പേരും മൊഗ്രാൽ പുത്തൂർ ഗവ : സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു .
താഴെ ക്ലാസിൽ പഠിക്കുന്ന അനിയത്തിമാർക്ക് വേണ്ടിയാണ് പഠനത്തിൽ മിടുക്കിയായ ഈ വിദ്യാർത്ഥിനി പത്താം ക്ലാസിലേക്ക് പാസായിട്ടും പഠനം നിർത്താൻ തയ്യാറായത്. ഈ കുടുംബത്തിൻറ്റെ സങ്കടം അധ്യാപകരിൽ നിന്നും മനസ്സിലാക്കിയാണ് കുന്നിൽ പി.എച്ച്. അബ്ബാസ് ഹാജി സ്മാരക ജനസേവന കേന്ദ്രവും എം.എസ്.എഫ് കമ്മിറ്റിയും ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നത്. പാണക്കാട് ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി പ്രകാരം മറ്റു സഹായങ്ങളും ഈ കുടുംബത്തിന് നൽകും. 


മൊഗ്രാൽ പുത്തൂർ സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് എം . എസ്. എഫ് പ്രസിഡണ്റ്റ് അൻസാഫ് എടച്ചേരി ഈ കുടുംബത്തിനുളള സഹായം സ്കൂൾ അധികൃതരെ ഏല്പിച്ചു . മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. എ.ഗിരീഷ് ബാബു , വേണുഗോപാൽ , എം. സുരേന്ദ്രൻ , പി.ദീപേഷ് കുമാർ , അഫ്സൽ, കെ.എച്ച്. ഇർഫാൻ , മിദ്ലജ് , സി.രാമകൃഷ്ണൻ , പി.രാജേഷ് , .സുഹൈൽ , ലത്തീഫ് അത്തൂ , കെ ബി.അഷ്റഫ് , സിദ്ധിക്ക് കൊക്കടം തുടങ്ങിയവർ സംബന്ധിച്ചു..

Keywords : msf-mogral puthur-school kit-student

Post a Comment

0 Comments

Top Post Ad

Below Post Ad