Type Here to Get Search Results !

Bottom Ad

ലോക പരിസ്ഥിതി ദിനം; യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി

കാസര്‍കോട് (www.evisionnews.in): ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ വാരാചരണത്തിന് ചെര്‍ക്കള ഇന്ദിരാ നഗറിലുള്ള കൊര്‍ദോവ കോളജ് ക്യാമ്പസില്‍ വൃക്ഷതൈ നട്ട് പിടിപ്പിച്ച് കൊണ്ട് തുടക്കമായി. 

സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടിയുടെ അധ്യക്ഷതവഹിച്ചു. എകെഎം അഷ്‌റഫ് സ്വാഗതം പറഞ്ഞു. 

ഒരാഴ്ചക്കാലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷതൈ നട്ട് പിടിപ്പിച്ചും, മഴക്കുഴികള്‍ നിര്‍മിച്ചും ബോധവല്‍ക്കരണം നടത്തിയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തും. കെബിഎം ശരീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, അസീസ് കളത്തൂര്‍, സദാനന്ദന്‍, ടിഡി കബീര്‍, ഹാരിസ് പട്ട്‌ള, എംഎച്ച് മുഹമ്മദ് കുഞ്ഞി, എംഎ നജീബ്, റഊഫ് ബാവിക്കര, ബിടി അബ്ദുല്ല കുഞ്ഞി, സിദ്ദീഖ് സന്തോഷ് നഗര്‍, സിടി റിയാസ്, ആമു ദുബൈ, കബീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബദ്‌രിയ, അഷ്‌റഫ് മാസ്റ്റര്‍, ഇല്യാസ് ഹുദവി, സരിത ടീച്ചര്‍ സംബന്ധിച്ചു.



Keywords: Kasaragod-news-cordova-news-muslim-league-news-kollambady

Post a Comment

0 Comments

Top Post Ad

Below Post Ad