Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം 18മുതല്‍ തൃശൂരില്‍

തൃശൂര്‍ (www.evisionnews.in): എസ്.എഫ്.ഐയുടെ 32ാം സംസ്ഥാന സമ്മേളനം 18 മുതല്‍ തൃശൂരില്‍ നടക്കും. രാവിലെ പത്തിന് സിഎംഎസ് സ്‌കൂള്‍ പരിസരത്തുനിന്നാരംഭിക്കുന്ന വിദ്യാര്‍ഥി ജാഥയ്ക്കുശേഷം തെക്കേഗോപുരനടയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

19, 20, 21 തീയതികളില്‍ അരണാട്ടുകര സെന്റിനറി ഹാളില്‍ പൊതുസമ്മേളനം. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.കെ. റൈന ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നാളെ പതാകദീപശിഖ കൊടിമര ജാഥകകളും പൊതുസമ്മേളനവും. പതാകജാഥയ്ക്ക് ഉച്ചയ്ക്കു രണ്ടിന് ചാലക്കുടിയില്‍ സ്വീകരണം നല്‍കും.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, എ.കെ. ബാലന്‍, എംപിമാരായ പി.കെ. ബിജു, എം.ബി. രാജേഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ഡോ. വി. ശിവദാസന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം. ഷാജര്‍, കെ. സബിഷ്, ചിന്ത ജെറോം, ധന്യ വിജയന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളിലായി പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നായി 520 പ്രതിനിധികളാണ് സമ്മേളനത്തിനെത്തുക.



Keywords: Kasaragod-news-vijayan-ragavan-cpm-conference

Post a Comment

0 Comments

Top Post Ad

Below Post Ad