ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഗോളുകളും മറുപടി ഗോളുകളുമായി മത്സരം ആവേശം പകര്‍ന്നു. വൗസോയിലൂടെ 21-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയ മെക്‌സിക്കോയ്ക്ക് തൊട്ടടുത്ത മിനിറ്റില്‍ വിദാലിലൂടെ മെക്‌സിക്കോ മറുപടി നല്‍കി. 29-ാം മിനിറ്റില്‍ റൗള്‍സ് ജിമെനസിലൂടെ മെക്‌സിക്കോ വീണ്ടും മുന്നിലെത്തിയെങ്കിലും രണ്ടാം പകുതി അവസാനിക്കും മുമ്പേ ചിലി മറുപടി നല്‍കി. 42-ാം മിനിറ്റില്‍ എഡ്വേഡോ വര്‍ഗാസാണ് ചിലിയുടെ ഗോള്‍ നേടിയത്.
2-2 എന്ന സ്‌കോറിന് ആദ്യപകുതി പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ ചിലിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ നേടിയ വിദാല്‍ തന്നെയാണ് ആതിഥേയരെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു വിദാല്‍ ഇരട്ടഗോള്‍ തികച്ചത്. എന്നാല്‍ 66-ാമത്തെ മിനിറ്റില്‍ വൗസോയുടെ രണ്ടാംഗോള്‍ മെക്‌സിക്കോയെ ചിലിക്കൊപ്പമെത്തിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് ഇരുടീമുകളുടെയും അടുത്ത മത്സരം. അന്ന് മെക്‌സിക്കോ ഇക്വഡോറിനെയും ചിലി ബൊളീവിയയെയും നേരിടും.
keywords:chili-maxico-3-3

Post a Comment
0 Comments