Type Here to Get Search Results !

Bottom Ad

70 കുപ്പി മദ്യവും ബിയറും പിടികൂടി

കാസര്‍കോട് (www.evisionnews.in): സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പാറക്കെട്ടുകള്‍ക്കുമിടയില്‍ ഒളിപ്പിച്ച നിലയില്‍ 70 കുപ്പി ബിയറുകളും അഞ്ച് ലിറ്റര്‍ വിദേശമദ്യവും എക്‌സൈസ് സംഘം പിടിച്ചു. മേല്‍പ്പറമ്പ് കൈനോത്ത് റോഡരികിലെ കുന്നരിയത്ത് കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പരിശോധനയിലാണ് മദ്യവും ബിയറും കണ്ടെത്തിയത്.

സംഭവത്തില്‍ കൈനോത്തെ ഉദയകുമാറി (31)നെതിരെ കേസെടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. പുഷ്‌കരന്‍, പ്രിവന്റീവ് ഓഫീസര്‍ എം. ചന്തുക്കുട്ടി നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീശന്‍, ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. 



Keywords: Kasaragod-news-private-news-seized-alcohol-beer-driver

Post a Comment

0 Comments

Top Post Ad

Below Post Ad