Type Here to Get Search Results !

Bottom Ad

ചെമ്പരിക്കയില്‍ കടലാക്രമണം രൂക്ഷം: തീരദേശവാസികള്‍ ദുരന്ത ഭീഷണിയില്‍

കാസര്‍കോട് (www.evisionnew.in): ചെമ്പരിക്കയില്‍ രണ്ടുദിവസമായി തുടരുന്ന ശക്തമായ കടലാക്രമണത്തില്‍ 11 തെങ്ങുകള്‍ കടലെടുത്തു. ഈ പ്രദേശങ്ങളിലെ പല വീടുകളും ഏതു നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സുരക്ഷാഭിത്തിയും തകര്‍ന്നു. ഇതോടെ തീരദേശവാസികള്‍ സുരക്ഷാ ഭീഷണയിലായിരിക്കുകയാണ്.

കാലവര്‍ഷം തുടങ്ങിയതോടെയാണ് ചെമ്പരിക്കയില്‍ കടല്‍ കരകവിയാന്‍ തുടങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ടുമുതലാണ് തെങ്ങുകള്‍ കടപുഴകിയത്. കഴിഞ്ഞമാസം വേനല്‍മഴ ശക്തമായപ്പോള്‍ കടലാക്രമണം രൂക്ഷമായിരുന്നു. ചെമ്പരിക്കയിലെ ഹനീഫയുടെ വീട് ഏതുനിമിഷവും തിരയിലമരാമെന്ന സ്ഥിതിയിലാണ്. 

കഴിഞ്ഞവര്‍ഷം കടലാക്രമണമുണ്ടായ അതേസ്ഥലത്തുതന്നെയാണ് ഇപ്രാവശ്യവും കടലാക്രമണം. കഴിഞ്ഞവര്‍ഷം നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിരുന്നു. ഈ സമയത്ത് കലക്ടര്‍ നേരിട്ടുവന്ന് അടിയന്തരമായി ഭിത്തിക്കല്ലുകള്‍ ഇറക്കിപ്പിച്ചതല്ലാതെ തുടര്‍നടപടികളുണ്ടായില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിരൂക്ഷമായ രീതിയില്‍ കടലാക്രമണമുണ്ടായതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.




Keywords: Kasaragod-chembirikka-suraksha-news-kadalakramanam-news-haneefa

Post a Comment

0 Comments

Top Post Ad

Below Post Ad