കാഞ്ഞങ്ങാട്: (www.evisionnews.in) മാവോയിസ്റ്റ് നേതാവ് രൂപേഷിന് അഭിവാദ്യമര്‍പ്പിച്ചും ഭരണകൂടത്തെ രൂക്ഷമായി വിമര്‍ഷിച്ചുകൊണ്ടും കാഞ്ഞങ്ങാട് നഗരത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഭരണകൂടത്തിന്റെ സൈനികവല്‍ക്കരണത്തെ ചെറുക്കുക, മാവോയിസ്റ്റ് വേട്ടയവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചും ജൂണ്‍ 11ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ജനകീയ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥവുമാണ് കാഞ്ഞങ്ങാട് ബസ്സ്സ്റ്റാന്റിലും പരിസരങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചത്. പിന്നീട് ഈ പോസ്റ്ററുകള്‍ കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തി.പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: kanhangad-rupesh-Maoist-posters

Post a Comment
0 Comments