Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം സായിയിലും ആത്മഹത്യ ശ്രമം; കായികതാരം ആശുപത്രിയില്‍

തിരുവനന്തപുരം (www.evisionnews.in): സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ തിരുവനന്തപുരത്തെ സ്‌കൂളില്‍ കായികതാരം ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ബുധനാഴ്ച രാവിലെയാണ് കുട്ടിയെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

അത്‌ലറ്റിക് ട്രെയിനിയാണു ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിച്ചു. നേരത്തെ ആലപ്പുഴ സായിയലും കുട്ടികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. നാലു വനിത കായിക താരങ്ങളായിരുന്നു വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.


Keywords: Kerala-news-trainee-suicide-attempt-news-medical-college-sayi

Post a Comment

0 Comments

Top Post Ad

Below Post Ad