Type Here to Get Search Results !

Bottom Ad

മംഗലാപുരത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 11ലക്ഷത്തിന്റെ സ്വര്‍ണം മോഷണം പോയി

മംഗലാപുരം (www.evisionnews.in): നിര്‍ത്തിയിട്ട കാറില്‍ നിന്ന് 11ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷണം പോയി. മംഗലാപുരം പാനമ്പൂര്‍ ബീച്ചിനടുത്ത് നിര്‍ത്തിയിട്ട ഇന്നോവ കാറിലാണ് കവര്‍ച്ച നടന്നത്. 

ഞായറാഴ്ച വൈകുന്നേരത്തോടെ ബാംഗ്ലൂരില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ കാര്‍ ബീച്ചില്‍ പാര്‍ക്ക് ചെയ്ത് ചുറ്റിക്കറങ്ങുന്നതിനിടെയായിരുന്നു സംഭവം. തരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. കാറിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, വളകള്‍, സ്വര്‍ണനാണയങ്ങളക്കം എന്നിവയാണ് നഷ്ടപ്പെട്ടത്. 520 ഗ്രാം തൂക്കം വരുമെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പാനമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: Kasaragod-news-manglore-news-banglore-robbery

Post a Comment

0 Comments

Top Post Ad

Below Post Ad