കാസര്‍കോട് (www.evisionnews.in); കാസര്‍കോട് എക്‌സൈസ് കോംപ്ലക്‌സും ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസും സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ഡിവിഷന്‍ ഓഫിസ് സ്‌പെഷ്യല്‍ സക്വാഡ് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് ഐ.ബി എന്നീ ഓഫീസുകളെല്ലാം വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളെല്ലാം ഒരു കൂടക്കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായാണ് കാസര്‍കോട് എക്‌സൈസ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 1981 ല്‍46 സെന്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
തുടര്‍ന്ന് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് 2.55 കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭ്യമായിട്ടില്ല. അത് ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Keywords: Kerala-news-kasaragod-division-office-exice

Post a Comment
0 Comments