Type Here to Get Search Results !

Bottom Ad

ലക്ഷങ്ങളുടെ തിരിമറി നടന്നതായി പരാതി; സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റ് മാനേജര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): 3,69 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റ് മാനേജര്‍ക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ഔട്ട്‌ലെറ്റിലെ മാനേജര്‍ ഇന്‍ചാര്‍ജായിരുന്ന ഇടുക്കി കുളമാവ് സ്വദേശി ഫൈസല്‍ വാഗമറ്റത്തിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. 
2014 സപ്തംബര്‍ ഒന്നിനും 2014 ഡിസംബര്‍ 31നും ഇടയിലെ നാല് മാസക്കാലം പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജര്‍ ഇന്‍ ചാര്‍ജായിരിക്കുമ്പോഴാണ് തിരിമറി നടന്നത്. സിവില്‍ സപ്ലൈസ് കാസര്‍കോട് ഡിപ്പോ മാനേജര്‍ പി.ടി ഹരിദാസിന്റെ പരാതിയിലാണ് കേസ്.



Keyword: Kasaragod-civil-supplies-case-manager-outlet

Post a Comment

0 Comments

Top Post Ad

Below Post Ad