കാസര്‍കോട് (www.evisionnews.in); മാങ്ങാട്ട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഗ്രസിനകത്ത് ചരടുവലി തുടങ്ങി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ മാങ്ങാട്ടെ ഖാലിദിനെ കാപ്പ നിയമം ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
മാങ്ങാട്ട് പോലീസ് വെടിവെപ്പിനും രൂക്ഷമായ അക്രമങ്ങള്‍ക്കും ഇടവരുത്തിയ സംഘര്‍ഷത്തിന് തിരികൊളുത്തിയത് ഖാലിദാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഖാലിദിനെ കഴിഞ്ഞ ദിവസമാണ് കാപ്പ നിയമപ്രകാരം ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമന്‍ അറസ്റ്റുചെയ്തത്.
മാങ്ങാട്ടെ സംഘര്‍ഷത്തില്‍ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. മാങ്ങാട്ടെ വിവിധ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ഖാലിദ് അടക്കമുള്ള പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി തങ്ങളോടുള്ള വെല്ലുവിളിയായാണ് നേതൃത്വം കണക്കാക്കുന്നത്.
മാങ്ങാട്ടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവിലാണ്. അതേസമയം പ്രശ്‌നമേഖലകളിലെ സ്ഥിതികളില്‍ ശാന്തമായിട്ടുണ്ട്.
Keywords; Kasaragod-news-police-arrest-congress-news-nadapadi-mangad

Post a Comment
0 Comments