Type Here to Get Search Results !

Bottom Ad

കമ്മാടം ക്ഷേത്രകവര്‍ച്ച പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പരപ്പ: (www.evisionnews.in) കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചട്ടഞ്ചാല്‍ തെക്കിലിലെ അഹമ്മദ് കബീര്‍ (24) ചിറ്റാരിക്കല്‍ മണ്ണാട്ടി കവലയിലെ എവി സദന്‍(39) എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സിഐ സുമേഷിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടാഴ്ച്ച മുമ്പാണ് കമ്മാടം ഭഗവതി ക്ഷേത്രത്തിന്റെ ഓടിളക്കി പതിനഞ്ച് ലക്ഷം വിലവരുന്ന പഞ്ചലോഹ വിഗ്രഹവും ഒരു ലക്ഷം രൂപ വിലവരുന്ന ഓട് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹവും കവര്‍ന്നത്. കേസിലെ മൂന്നാം പ്രതി താജുദ്ധീനെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Keywords: parappa-kammadam-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad