കുമ്പള (www.evisionnews.in): അനധികൃതമായി കടത്തിക്കൊണ്ടു വന്ന 73 പാക്കറ്റ് ചാരായവുമായി മധ്യവയസ്‌കനെ പോലിസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ നടന്നു പോവുകയായിരുന്ന മുട്ടം കുന്നിലിലെ പ്രവീണ്‍ കുമാറിനെ (45)യാണ് കുമ്പള എസ്.ഐ. രാജഗോപാലും സംഘവും അറസ്റ്റു ചെയ്തത്.
മംഗലാപുരത്ത് നിന്നും മദ്യം കടത്തുന്നതുമായി ബന്ധപ്പെട്ട് പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ കൈയിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നുമാണ് പാക്കറ്റ് ചാരായം പിടികൂടിയത്.
Keywords: Kasaragod-kumbla-news-si-news-packet-chaarayam-police-saturday

Post a Comment
0 Comments