Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്


മഞ്ചേശ്വരം (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ റോഡരുകിലെ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്കേറ്റു. കാര്‍ ഓടിക്കുകയായിരുന്ന ഉപ്പള സ്വദേശി ഹാരിഫി (28)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പൊസോട്ട് പെട്രോള്‍ പമ്പിനടുത്താണ് അപകടം.

തലപ്പാടിയില്‍ നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. പരിസരപ്രദേശങ്ങളില്‍ പൂര്‍ണമായും വൈദ്യുതി വിതരണം നിലച്ചിട്ടുണ്ട്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലിസ് സ്ഥലത്തെത്തി.


Keywords:Kasaragod-manjeswer-news-police-uppala-car-accident

Post a Comment

0 Comments

Top Post Ad

Below Post Ad