ദുബൈ (www.evisionnews.in): യുഎഇ തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് ഇരുപത്തഞ്ചാം വാര്‍ഷികം ഓക്ടോബര്‍ 30ന് നടത്താന്‍ റാഫി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തിരുമാനിച്ചു. ഉപദേശക സമിതി ചെര്‍മാന്‍ യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കരുത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തിരുമാനിച്ചു. യഹ്‌യ തളങ്കര മുഖ്യ രക്ഷാധികാരിയും, അസ്‌ലം പടിഞ്ഞാര്‍ (ചെര്‍മാന്‍), ബഷീര്‍ കല (ജനറല്‍ കണ്‍വീനര്‍), ഹുസൈന്‍ പടിഞ്ഞാര്‍ (സോവനീയര്‍ കണ്വീനര്‍ & എഡിറ്റര്‍), ഹാഷിം അഹമ്മദ് (ഫിനാഷ്യല്‍), മുനീര്‍ പടിഞ്ഞാര്‍ (ചില്‍ഡ്രന്‍സ് പ്രോഗ്രാം കണ്‍വീനര്‍), ഹംസ കോളിയാട് (ലൈറ്റ് & സൌണ്ട്‌സ്), റസ്സാക്ക് മുഹമ്മദ് (ഫുഡ് ) എന്നിവരെ ചുമതലപെടുത്തി.
ഹുസൈന്‍ പടിഞ്ഞാര്‍, മുനീര്‍ പടിഞ്ഞാര്‍, നാസിര്‍ അഹമ്മദ്, അഹമ്മദ് എംഎം, മൊയിദ്ദീന്‍ കുഞ്ഞി, ഇബ്രാഹിം എംഎം , ഹാഷിം സേട്ട്, ശരീഫ് കോളിയാട്, അബ്ദുല്‍ റഹ്മാന്‍ യാസിന്‍, മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. ബഷീര്‍ കല സ്വാഗതവും ഹൈദരലി നന്ദിയും പറഞ്ഞു.
Keywords; Dubai-news-uae-thalangara-padinhar-silver-jubili

Post a Comment
0 Comments