Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ ഏകജാലകം: ട്രയല്‍ അലോട്ട്‌മെന്റ് നാളെ


തിരുവനന്തപുരം (www.evisionnews.in): ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ എട്ടിന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. 

www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പരും ജനന തിയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭിക്കും. ട്രയല്‍ ലിസ്റ്റ് ജൂണ്‍ ഒന്‍പത് വരെ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. 

അപേക്ഷാവിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി ജൂണ്‍ രണ്ടുവരെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. 

ഇനിയും കൗണ്‍സലിങ്ങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ ജൂണ്‍ 25നകം പരിശോധനയ്ക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.

എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. 


Keywords: Kasaragod-news-plustwo-single-window-trial-allotments-higher-counselling-certificate

Post a Comment

0 Comments

Top Post Ad

Below Post Ad