Type Here to Get Search Results !

Bottom Ad

മാങ്ങാട് സംഭവം വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയം -എന്‍വൈഎല്‍

ഉദുമ (www.evisionnews.in) : മാങ്ങാട്ട് നടന്ന നിസാര സംഭവത്തിന്റെ പേരില്‍ തുടരുന്ന അക്രമ സംഭവങ്ങള്‍ തികച്ചും പരിതാപകരമാണെന്നും അക്രമം വര്‍ഗ്ഗീയമാക്കാന്‍ ശ്രമിക്കുന്നത് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും എന്‍വൈഎല്‍ ഉദുമ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയവും മതവും ജനനന്മയ്ക്കു വേണ്ടി ഉള്ളതാണ്. എന്നാല്‍ ചില തല്‍പര കക്ഷികള്‍ കരുതി കൂട്ടി മാങ്ങാട്ട് അക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അത്തരം ശക്തികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും എന്‍വൈഎല്‍ ആവശ്യപ്പെട്ടു.

എന്‍വൈഎല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശാഹിദ് സിഎല്‍ ചെമാനാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സമീര്‍ ടി ബേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ റാഷിദ് ബേക്കല്‍, ഗഫൂര്‍ ബേക്കല്‍, എകെ നാലപ്പാട്, സാലി ബേക്കല്‍, അമീര്‍ കളനാട്, ഹനീഫ് ഹദ്ദാദ്, ജംഷി ഹദ്ദാദ് പ്രസംഗിച്ചു.


Keywords: Kasaragod-uduma-news-mangad-news-nyl-attack

Post a Comment

0 Comments

Top Post Ad

Below Post Ad