കൊച്ചി (www.evisionnews.in); മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷം നേടിയ നിവിന്‍ പോളി നായകനായ സിനിമകളില്‍ മിക്കതും മെഗാഹിറ്റ്. അതുകൊണ്ട് തന്നെ നിവിന്‍ സിനിമകള്‍ക്കായി ഒരു വലിയപക്ഷം പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതോടെ ഡേറ്റുകിട്ടാന്‍ നിര്‍മാതാക്കളും ക്യൂനില്‍ക്കുകയാണ്.
23 ചിത്രങ്ങളാണ് ഇതുവരെ നിവിന്‍ പോളിയുടെ
തായി പുറത്തുവന്നത്. ഇതില്‍ പലതിലും നിവിന്‍ ഗസ്റ്റ് റോളുകളിലായിരുന്നു. നിവിന്‍ ചിത്രങ്ങളുടെ ഇതുവരെയുള്ള കളക്ഷന്‍ 50 കോടിക്കുമേല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിവിന്റെ പ്രതിഫലത്തേക്കുറിച്ചാണ് പുതിയ വിവരം. മലയാളത്തിലെ ഏറ്റവും വലിയ മെഗാസ്റ്റാറുകള്‍ വാങ്ങുന്ന പ്രതിഫലമാണ് നിവിന്‍ പോളി ഇപ്പോള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സേഫായ താരം നിവിന്‍ പോളി ആണെന്നാണ് നിര്‍മാതാക്കളുടെ അഭിപ്രായം. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ ഏറ്റവും നല്ല സമയത്ത് അവരുടെ ചിത്രങ്ങള്‍ നടത്തിയ ബോക്‌സോഫീസ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍ നിവിന്‍ പോളിയുടെ സിനിമകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമ നിര്‍മിക്കുന്നതും നിവിന്‍ പോളി തന്നെ.
Keywords: kochi-cinema-news-nivin-pol-super-star-mega-hit-action-hero-biju

Post a Comment
0 Comments