Type Here to Get Search Results !

Bottom Ad

വേനലവധിക്ക് വിട: അക്ഷര മധുരം തേടി ബാല്യങ്ങള്‍ കലാലയമുറ്റത്തെത്തി


കാസര്‍കോട് (www.evisionnews.in): ആര്‍മാദത്തിന്റെ അധിക്കാലത്തിന് താല്‍ക്കാലിക അവധി. പുത്തനുടുപ്പും കുടയും ബാഗുമെടുത്ത് നിറവാര്‍ന്ന സ്വപ്‌നങ്ങളുമായി അക്ഷരമധുരം തേടി ബാല്യങ്ങള്‍ കലാലയമുറ്റത്തെത്തി. പുതുമഴയുടെ ഹരം പകരുന്ന കലമ്പലുകള്‍ക്കൊപ്പം എഴുപതിനായിരത്തോളം കുരുന്നുകളാണ് ജില്ലയില്‍ ഇത്തവണ പുതുതായി സ്‌കൂളിലെത്തുന്നത്. ഗംഭീരമായ പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

കുട്ടികളെക്കാളേറെ ആശങ്കകളോടെയാണ് രക്ഷാകര്‍തൃ സമൂഹം പഠനാന്തരീക്ഷത്തെ നോക്കികാണുകയാണ്. ഒട്ടേറെ പുതുമകളോടെയാണ് പൊതുവിദ്യാഭ്യാസ മേഖല പുതിയ അധ്യയന വര്‍ഷത്തെ സ്വീകരിക്കുന്നത്. കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം അണ്‍എക്കണോമിക് വിഭാഗത്തില്‍പെടുത്തിയ വിദ്യാലയങ്ങളില്‍ 14 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇക്കണോമിക്‌സ് തലത്തിലേക്ക് മാറി. 60 കുട്ടികളില്‍ താഴെയുള്ള വിദ്യാലയങ്ങളെയാണ് സാധാരണ അണ്‍ ഇക്കണോമിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 

പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാനുള്ള താല്‍പര്യം രക്ഷകര്‍ത്താക്കളില്‍ കൂട്ടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. പൊതുവിദ്യാലയങ്ങളില്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വന്‍ തുക ഫീസായും സംഭാവനയായും കൊടുത്ത് കുട്ടികളെ ചേര്‍ക്കുന്നത് മുന്‍കാലങ്ങളില്‍ കൂടിവന്ന സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു.

ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുടെ അനുമതി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ആവശ്യത്തിന് അധ്യാപകരില്ലാത്ത സ്‌കൂളുകളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ പാഠപുസ്തകങ്ങളുടെ വിതരണം അവതാളത്തിലായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എഴുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകമില്ലാതെ പുതിയ അധ്യയനവര്‍ഷത്തില്‍ പഠനം തുടങ്ങേണ്ടി വരുന്നു എന്നത് ആശങ്കാജനകം തന്നെ. അറുപത്  ശതമാനം പാഠപുസ്തകങ്ങള്‍ മാത്രമാണ് ഇതുവരെയായി വിതരണത്തിനെത്തിയത്. കന്നഡ മീഡിയം പാഠപുസ്തകങ്ങള്‍ വളരെ കുറച്ച് മാത്രമാണ് വിതരണത്തിനെത്തിയത്.

Keywords: Kasaragod-school-news-basic-needs-open-school-news-malayali

Post a Comment

0 Comments

Top Post Ad

Below Post Ad