Type Here to Get Search Results !

Bottom Ad

മാനേജ്‌മെന്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസ കൊളളകള്‍ പ്രതിഷേധാര്‍ഹം -എംഎസ്എഫ്

കാസര്‍കോട് (www.evisionews.in): ജില്ലയിലെ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വ്യാപകമായി നടക്കുന്ന പണപ്പിരിവുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. 

പ്രൈമറി തലം മുതല്‍ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ മേഖലകളില്‍ പ്രവേശന സമയത്ത് വന്‍തോതിലുള്ള പണപ്പിരിവാണ് നടക്കുന്നത്. അതിന് പുറമെ പഠനോപകരണങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ കടകളില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി വില നിരക്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വില്‍പ്പനനടത്തുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ഇത്തരം വിദ്യാഭ്യാസ കച്ചവടത്തിനെതിരെ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ഇന്ത്യയിലെ ഏറ്റവും നിലവാരമുള്ള സിലബസ് പഠിപ്പിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് തങ്ങളുടെ മക്കളെ അയക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഹാശിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. നിസാം ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. അസ്ഹര്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, മജീദ് ബെളിഞ്ചം, സാബിത്ത് വിദ്യാനഗര്‍, സലാം ബെളിഞ്ചം, സവാദ് മൊഗര്‍, ഷഫീഖ് തുരുത്തി, ഖലീല്‍ തുരുത്തി, മുനവ്വര്‍ തബ്ഷീര്‍, ഷാനിഫ് നെല്ലിക്കട്ട, ഷഫീഖ് ഹിദായത്ത് നഗര്‍, ഉബൈദ് ചെറൂണി, നൗഫല്‍ കുമ്പഡാജ സംബന്ധിച്ചു.



Keywords: Kasragodnews-msf-news-management-education-india

Post a Comment

0 Comments

Top Post Ad

Below Post Ad