ശരീഫ് കരിപ്പൊടി-
കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടുകാരെ നെടുക്കിക്കളഞ്ഞ ഒരുപാട് ദാരുണമരണങ്ങളുടെ വാര്‍ത്തകള്‍ പങ്കുവെച്ചാണ് ഈ മെയ് കടന്നുപോകുന്നത്. പത്തോളം ജീവനുകളെടുത്ത വാഹനാപകടങ്ങളും അതിനുപുറമെ കൊലപാതകങ്ങളും അപകടമരണങ്ങളുമാണ് പോയമാസം കാസര്‍കോട്ടുകാര്‍ക്ക് ഓര്‍ക്കാന്‍ ബാക്കിവെച്ചത്.
ഗൃഹപ്രവേശത്തിന്റെ ഒരുക്കങ്ങള്‍ക്കായി ടൗണിലേക്ക് പോകുന്നതിനിടെ ഫര്‍ണിച്ചര്‍ കടയുടമ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയുമായാണ് മെയ് തീയതി തുറന്നത് തന്നെ. നീലേശ്വരം കൊല്ലമ്പാറയിലെ കെവി രവീന്ദ്രന്‍ (55) ആണ് നീലേശ്വരം ടൗണിലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കുഴഞ്ഞുവീണ് മരിച്ചത് മെയ് ഒന്നിനാണ്. ഇതിന്റെ പിറ്റേദിവസം മരണവിവരമറിഞ്ഞ ഉറ്റസുഹൃത്ത് കൊല്ലമ്പാറയിലെ സി കുഞ്ഞികൃഷ്ണനും (57) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.
പിന്നീട് നെടുക്കുന്ന മരണവാര്‍ത്തകളായിരുന്നു കാസര്‍കോട്ടുകാരെ തേടിയെത്തിയത്. ബാംഗ്ലൂരില്‍ കാറിടിച്ച് പരിക്കേറ്റ കാഞ്ഞങ്ങാട് ഉദിനൂര്‍ കൊവ്വലിലെ സുലൈമാന്റെ മകന്‍ സുഹൈല്‍ (26)മരണവാര്‍ത്ത മറക്കുംമുമ്പേ അവധിക്ക് നാട്ടിലെത്തിയ യുവാവ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന വാര്‍ത്തയാണ് 11ന് അര്‍ധരാത്രയോടെ ഉദുമ നിവാസികള്‍ക്ക് കേള്‍ക്കേണ്ടിവന്നത് (www.evisionnews.in). ഉദുമ പടിഞ്ഞാറിലെ പരേതനായ മുഹമ്മദിന്റെ മകന്‍ പി.എം അബ്ദുല്ല എന്ന അത്ത (33)യാണ് അവധികഴിഞ്ഞ് വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
അന്ന് രാത്രി തന്നെ മറ്റൊരു മരണവാര്‍ത്തയും ഉദുമ വാസികളെ തേടിയെത്തിയിരുന്നു. കുഴഞ്ഞുവീണ് മരിച്ച അബ്ദുല്ലയുടെ ഉദുമ പടിഞ്ഞാറിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബൂബക്കറിന്റെ മകന്‍ ഷാഹുല്‍ ഹമീദ് (32) ഒരു സംഘം അക്രമികളുടെ അടിയേറ്റ് മരിച്ചത്. ഉദുമ ഗ്രീന്‍വുഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് സഹോദരന്‍ ബാദുഷയ്‌ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഹമീദ് അക്രമിക്കപ്പെട്ടത്.
അസുഖം ഭേദമായി ഗള്‍ഫിലേക്ക് തിരിക്കാനൊരുങ്ങവെ കൊല്ലപ്പെട്ട ഹമീദിന്റെ മരണമുണ്ടാക്കിയ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് ഉദുമ പടിഞ്ഞാറിലെ ഷാനിഫ് എന്ന 21കാരന്‍ ബാംഗ്ലൂരിലുണ്ടായ കാറപകടത്തില്‍ മരിച്ച വാര്‍ത്ത കാസര്‍കോട്ടുകാരെ തേടിയെത്തിയത്(www.evisionnews.in). ചട്ടഞ്ചാല്‍ എംഐസി കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോയതായിരുന്നു. മൈസൂര്‍ വിട്ട് നീലമംഗലത്തെത്തിയപ്പോള്‍ ഒരു ലോറിയെ വെട്ടിക്കുന്നതിനിടെ ഷാനിഫും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന തളങ്കരയിലെ ജംഷീദ് (21), മൊഗ്രാല്‍ മൊയ്തീന്‍ പള്ളിക്ക് സമീപത്തെ നിസാര്‍ (21) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
സ്‌കൂട്ടറില്‍ ടെമ്പോയിടിച്ച് സഹോദരന്റെ പിറകില്‍ യാത്രചെയ്യുകയായിരുന്ന അതിഞ്ഞാലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ ടിഎ ഹാരിസ് (35) മരിച്ചതും സിഐടിയു നേതാവും ബസ്‌കണ്ടക്ടറുമായ കാഞ്ഞങ്ങാട് വയമ്പിലെ ബാലകൃഷ്ണന്‍ മരിച്ചതും അന്ന് തന്നെ. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ബാലകൃഷ്ണനെ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
തുടര്‍ച്ചയായുണ്ടായ റോഡപകട മരണങ്ങള്‍ മറന്നുതുടങ്ങുന്നതിനിടെയാണ് ചന്ദ്രിഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്(www.evisionnews.in). മെയ് 14ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ നെല്ലിക്കുന്ന് കുറുമ്പഭഗവതി ക്ഷേത്രത്തിന് സമീപത്തെ സനൂപാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഒടുവില്‍ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ചൗക്കി ദേശീയപാതയില്‍ കല്ലങ്കൈയില്‍ കാറും ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി ഫമീസി (18) ന്റെ മരണമുണ്ടാക്കിയ നൊമ്പരം വളരെ വലുതായിരുന്നു. 18ന് അര്‍ധരാത്രിയാണ് സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് തിരിച്ചുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. പിറ്റേന്ന് നേരം പുലര്‍ന്നത് രാജസ്ഥാനിലെ തിലാവാഡില്‍ കാറും ട്രക്കും കൂട്ടയിടിച്ച് ബദിയടുക്ക സ്വദേശിനി ചൈത്ര (26)യുടെ മരണവാര്‍ത്തയോടെയായിരുന്നു(www.evisionnews.in).
മരണം തുടര്‍ക്കഥയാകുന്നിടത്ത് ആലംപാടി എര്‍മാളത്തെ ഷദീദും വിധിക്ക് മുമ്പില്‍ വീണ് കൊടുക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രി ചെങ്കള ഇന്ദിരാനഗറില്‍ ഹ്യുണ്ടായി ഷോറൂമിനടുത്തുണ്ടായ അപകടത്തിലാണ് എര്‍മാളത്തെ അബ്ബാസിന്റെ മകനും മംഗലാപുരം കോളജ് വിദ്യാര്‍ത്ഥിയുമായ ഷദീദ് (20) മരിച്ചത്. പൈക്കയിലെ ഒരു മരണവീട്ടിലേക്ക് ഒരു ബന്ധുവിനോടൊപ്പം കാറില്‍ പോകവെ എതിരെ വന്ന മിന്‍ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെക്കിലിലെ അഷ്‌ക്കറി (15)ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മസ്‌ക്കറ്റിലുണ്ടായ അപകടത്തില്‍ ഉപ്പളയിലെ മുസ്ഥഫ (27)യും പിക്കപ്പ് വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അബ്ദുല്‍ ഖാദറും മരിച്ചത് മെയ് അവസാനിക്കാനിരിക്കെയാണ്. മസ്‌ക്കറ്റില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെ ഭൂവാലി എന്ന സ്ഥലത്ത് വ്യാഴാഴ്ച്ച ഖത്തര്‍ സമയം 5.30യോടെയാണ് അപകടം. മുസ്തഫയോടൊപ്പം ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന ഒരു ഒമാനിയും ഒരു ബംഗാളിയും മരിച്ചിരുന്നു(www.evisionnews.in). കാഞ്ഞങ്ങാട് അട്ടങ്ങാനത്തെ കെഎച്ച് അഹ്മദിന്റെ മകന്‍ കല്ലൂരാവിയിലെ അബ്ദുല്‍ ഖാദര്‍ (55) ഈ ശനിയാഴ്ചയാണ്.
മെയ് മാസത്തില്‍ കാസര്‍കോട്ടുകാരെ മനസാക്ഷിയെ രണ്ടാമത്തെ കൊലപാതകമായിരുന്നു 18ന് നടന്നത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് പെറ്റുപോറ്റിയ അമ്മയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന രംഗം ഇനിയും കാസര്‍കോട്ടുകാരുടെ മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യാണ് നൊന്തുപ്രസവിച്ച അരുമമകന്‍ അനില്‍ കുമാറി (40)ന്റെ കുത്തേറ്റുമരിച്ചത്. പത്മാവതിയും അനില്‍കുമാറും കുമ്പളയിലെ ഒരു ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. എന്നാല്‍ കുമ്പള ബസ് സ്റ്റാന്റില്‍ ബസിറങ്ങിയ ഉടനെ അനില്‍കുമാര്‍ പത്മാവതിയുടെ പുറത്ത് അഞ്ചിഞ്ച് നീളമുള്ള പിച്ചാത്തി കുത്തിയിറക്കുകയായിരുന്നു(www.evisionnews.in).
സത്യത്തില്‍ തീയതികള്‍ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് മാറ്റിവെച്ച ഈ കലണ്ടറിലെ മെയ് മാസം. ഇതിനു പുറമെ വിവിധയിടങ്ങളില്‍ നടന്ന അപകടങ്ങളില്‍ പരിക്കേറ്റവരും മര്‍ദ്ദനമേറ്റവരും മൂന്നിരട്ടിയിലധികം വരുമെന്നാണ് കണക്കുകൂട്ടല്‍.
Keywords: Kasaragod-news-story-shereef karippody-article-accident-death-obit-news-ഷെരീഫ് , ശരീഫ് കരിപ്പൊടി

Post a Comment
0 Comments