കണ്ണൂര്‍ (www.evisionnews.in): കേന്ദ്രബജറ്റില്‍ സര്‍വീസ് ടാക്‌സ് 12.36ല്‍ നിന്ന് 14 ശതമാനമാക്കി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ നിരക്കുകള്‍ ജൂണ്‍ ഒന്നുമുതല്‍ കൂടും. നിരക്ക് കൂട്ടുന്നതിനുപകരം സംസാരസമയം കുറച്ചുകൊണ്ടുള്ള സംവിധാനമാണ് പല മൊബൈല്‍ കമ്പനികളും തുടരുന്നത്. ബി.എസ്.എന്‍.എല്‍ എല്ലാ വിഭാഗത്തിലും ടോക് ടൈം കുറച്ചിട്ടുണ്ട്.
220 രൂപയുടെ പ്ലൂനില്‍ ഇതുവരെ 195.80 പൈസയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 190 രൂപയ്‌ക്കേ വിളിക്കാന്‍ പറ്റൂ. 110 രൂപയുടെതില്‍ നേരത്തേ 94 രൂപയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 93.43 രൂപയ്‌ക്കേ പറ്റൂ. 55 രൂപാ പ്ലാനില്‍ ഇനി 45.25 രൂപയ്ക്കാണ് വിളിക്കാനാവുക. നേരത്തേ 45.94 രൂപയ്ക്ക് വിളിക്കാമായിരുന്നു. മറ്റ് എല്ലാ മൊബൈല്‍ കമ്പനികളിലും സമാനമായി സംസാരസമയം ഉപഭോക്താക്കള്‍ക്ക് കുറയും.
Keywords: Kannur-news-bsnl-talk-time-news-call-charge-mobile-phone

Post a Comment
0 Comments