കാസര്‍കോട് (www.evisionnews.in): ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തളങ്കര സ്വദേശി മരിച്ചു. തളങ്കര പടിഞ്ഞാറിലെ സിദ്ദിഖ് മന്‍സിലില്‍ പരേതനായ ടി.എ അലിയുടെ മകന്‍ ടി.എ മുസ്തഫ (53)യാണ് മരിച്ചത്.
നേരത്തെ വിദേശത്തായിരുന്ന മുസ്തഫ കാസര്‍കോട് ഒരു ടോയ്‌സ് ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. ബുധനാഴ്ച രാത്രി ഭക്ഷണംകഴിച്ച് ഉറങ്ങാന്‍ കിടക്കുന്നതിനെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മുസ്തഫയെ ഉടന്‍തന്നെ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു.
നഫീസയാണ് മാതാവ്. ഭാര്യ: സുബൈദ. സഹോദരങ്ങള്‍: മൈമൂന, സുഹറാബി, ഖമറുന്നിസ, ഫസീല, സിദ്ദീഖ്. മയ്യിത്ത് വ്യാഴാഴ്ച വൈകിട്ടോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-malik-deenar-obit-news-kabaradakkam-thalangara-native-

Post a Comment
0 Comments