Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന്

ന്യൂഡല്‍ഹി (www.evisionnews.in): എട്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ ആറിന് യാത്ര തിരിക്കും. മധ്യേഷ്യന്‍ രാജ്യങ്ങളായ തജികിസ്താന്‍, ഉസ്ബകിസ്താന്‍, കസാഖ്‌സ്താന്‍, തുര്‍ക്‌മെനിസ്താന്‍, കിര്‍ഖിസ്താന്‍ എന്നവിടങ്ങളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ജൂലൈ എട്ടു മുതല്‍ 10വരെ റഷ്യന്‍ നഗരമായ യുഫയില്‍ നടക്കുന്ന ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിലും പങ്കെടുക്കും.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. എസ്.സി.ഒയില്‍ ഇന്ത്യക്ക് നിരീക്ഷക പദവിയാണുള്ളത്. മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്ത്യ ഊര്‍ജ സഹകരണവും ലക്ഷ്യമിടുന്നു. മേഖലയില്‍ ചൈനയുടെ താല്‍പര്യവും അഫ്ഗാനിസ്താനിലും സമീപത്തെ മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം കുറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ണായകമാണ്.

സായുധസേനയായ ഇസ്ലാമിക് സ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ സുരക്ഷാബന്ധവും മെച്ചപ്പെടുത്തും. താലിബാനുമായി സഹകരിക്കുന്ന ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബകിസ്താന്‍ (ഐ.എം.യു) ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



Keywords: Newdelhi-news-islamic-naredranmodi

Post a Comment

0 Comments

Top Post Ad

Below Post Ad