Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് റോഡില്‍ തെറിച്ച്‌വീണ യുവാവിന്റെ കൈ ലോറിക്കടിയില്‍പ്പെട്ടു

കുഞ്ചത്തൂര്‍ (www.evisionnews.in): ബൈക്കിടിച്ച് റോഡില്‍ തെറിച്ച്‌വീണ യുവാവിന്റെ കൈ ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം പത്താംമൈലിലെ ഹര്‍ഷ(19)ക്കാണ് പരിക്കേറ്റത്. വലതുകൈക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി ഏഴര മണിയോടെ കുഞ്ചത്തൂര്‍ ടൗണിലാണ് അപകടം. ഹര്‍ഷ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഉടനെ വലതുകൈയിലൂടെ ഈ വഴി പോവുകയായിരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ് കിടന്നിരുടന്ന ഹര്‍ഷയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.



Keywords: Kasaragod-manjeshwer-news-accident-injured-news-bike-lorry-clash

Post a Comment

0 Comments

Top Post Ad

Below Post Ad