സമാറ (റഷ്യ) (www.evisionnews.in) : 2026 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വേദിക്കായുള്ള ബിഡിംഗ് അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കും. കഴിഞ്ഞദിവസം ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ 2018 റഷ്യ, 2022 ഖത്തര്‍ ലോകകപ്പുകളുടെ വേദി മാറ്റുമെന്ന വാര്‍ത്തകള്‍ വാല്‍ക്കെ തള്ളിക്കളഞ്ഞു.
2026 ലെ വേദി 2017 ലാണ് പ്രഖ്യാപിക്കേണ്ടത്. ക്വലാലംപൂരില്‍വച്ചാണ് ഈ വേദിപ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. 2018 ലെ ലോകകപ്പ് വേദിയായ റഷ്യയിലെ സമാറ സന്ദര്‍ശിക്കവെയാണ് വാല്‍ക്കെ ഇക്കാര്യം അറിയിച്ചത്.
Keywords; samara-beeding-curreption-news-fifa-football-tounament

Post a Comment
0 Comments