കാസര്‍കോട്: (www.evisionnews.in)ജില്ലയില്‍ പ്രസിദ്ധീകരിച്ച കന്നട വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജോപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ.പി.എസ്.മുഹമ്മദ് സഗീറിനെ ഉപരോധിച്ചു. കളക്ടറുടെ ചേമ്പറിന് മുന്നില്‍ നടന്ന ഉപരോധമസരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് പുനപ്രസിദ്ധീകരിക്കാന്‍ അതാത് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ ഉപരോധസമരം പിന്‍വലിച്ചു. ചില പഞ്ചായത്തുകളില്‍ ഇപ്പോഴും കന്നട വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ച മലയാളം കന്നട വോട്ടര്‍ പട്ടികയിലെ സമ്മതിദായകരുടെ സീരിയല്‍ നമ്പറുകല്‍ തമ്മില്‍ വലിയ വ്യാത്യാസങ്ങള്‍ ഉണ്ട്. കൂടാതെ പല പേരുകളും തെറ്റായിട്ടാണ് രേഖപ്പെടുത്തിയട്ടുള്ളത്. പല പേരുകളും അച്ചടിച്ച് വന്നത് വായിക്കുവാന്‍ സാധിക്കാത്ത രീതിയിലാണ്. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ കളക്ടര്‍ക്ക് ബിജെപി പരാതി നല്‍കിയിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഉപരോധസമരവമായി രംഗത്ത് ഇറങ്ങാന്‍ കാരണം. കളക്ടറുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുകയും വോട്ടര്‍ പട്ടികയിലെ അപാകതകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഉപരോധ സമരത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ എം സുധാമ്മഗോശാഡ, എം ഹരിചന്ദ്ര, ജനറല്‍ സെക്രട്ടറിമാരായ മുരളീധര യാദവ്, എ.കെ.കൈയ്യാര്‍, ഹരിഷ് നാലമ്പാടി, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ആര്‍ തന്ത്രി തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
keywords : kasaragod-kannad-votter-list-bjp

Post a Comment
0 Comments