ന്യൂഡല്‍ഹി (www.evisionnews.in): മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പരിസ്ഥിതി പഠനത്തിന് കേരളത്തിന് അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പുതിയ ഡാമിനായുള്ള തുടര്‍ നടപടികളുമായി കേരളത്തിനു മുന്നോട്ടു പോകാം. ആറുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പുതിയ ഡാമിനായി കേരളം നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യ ജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, നിലവിലെ ഡാം സുരക്ഷിതമല്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ ഡാമിന്റെ നിര്‍മണാത്തില്‍ നിന്ന് കേരളത്തെ വിലക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളിയാണ് പുതിയ ഡാമിനുള്ള അനുമതി ഉണ്ടായിരിക്കുന്നത്.
Keywords: National-news-newdelhi-mullapperiyar-kerala-centre-report-dam-new-dam

Post a Comment
0 Comments