കാസര്‍കോട്: (www.evisionnewsin) ട്രോളിങ് നിരോധനത്തില്‍ നിന്ന് പരമ്പരാഗത മത്സ്യതൊഴിലാളി വളളങ്ങളെ ഒഴിവാക്കിയ നരേന്ദ്രമോദി സര്‍ക്കാറിനെ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് അഭിനന്ദിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൊണ്ട് പാവപ്പെട്ട പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസ്സിലാക്കിയ ബി.ജെ.പി സര്‍ക്കാര്‍ ഈ വര്‍ഷം നിരോധനം ഒഴിവാക്കിക്കൊണ്ട് അവരെ സഹായിക്കാന്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് ശ്രീകാന്ത് പറഞു. യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച് മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് ബി.ജെ.പി സര്‍ക്കാര്‍ തളളിക്കളഞിരിക്കുകയാണ്. മത്സ്യതൊഴിലാളികളുടെ പേരില്‍ ഇടതുവലതു മുന്നണികള്‍ മൊതല കണ്ണീരാണ് ഒഴിക്കുന്നതെന്നും ബി.ജെ.പി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ കുറച്ച് കാണിക്കാനുള്ള ഇടത്‌വലത് മുന്നണികളുടെ നീക്കം ജനം തിരിച്ചറിയും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍.
Keywords:kasaragod-bjp-troling-narendramodi

Post a Comment
0 Comments