തൃക്കരിപ്പൂര്‍: (www.evisionnews.in) പ്രവേശനോല്‍സവത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനം 'അറിവ് 2015' സംഘടനകള്‍ക്ക് മാതൃകയായി. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എംഎസ്എഫ് ഷാര്‍ജ മണ്ഡലം കെ.എം.സി.സിയുടെ സഹായത്തോടെ മണ്ഡലത്തിലെ 18 ഹൈസ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ആവശ്യമായ പാഠപുസ്തകം,നോട്ട്ബുക്ക്,യൂണിഫോം,ബാഗ്,കുട,ഇന്‍ട്രുമെന്റ് ബോക്‌സ് തുടങ്ങിയ മുഴുവന്‍ പഠനോപകരണങ്ങളും അടങ്ങിയ കിറ്റ്‌വിതരണം ചെയ്തത്.
മണ്ഡലം തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ജിവിഎച്ച്എസില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ധീന്‍ വഹിച്ചു.ഷാര്‍ജ കെഎംസിസി മണ്ഡലം സെക്രട്ടറി സൈഫുദ്ധീന്‍ കെ വടക്കുമ്പാട്,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഗംഗാധരന്‍ എംഎസ്എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേര,മണ്ഡലം സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള സി.വി.പത്മനാഭന്‍,അമീന്‍ കൂലേരി എന്നിവര്‍ പ്രസംഗിച്ചു.
കൈക്കോട്ടുകടവ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന വിതരണചടങ്ങില്‍ മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി വികെ ബാവ,വൈസ് പ്രസിഡന്റ് അഡ്വ.എംടിപി കരിം അന്‍സര്‍ കൈക്കോട്ടുകാവ്,എസ് കുഞ്ഞഹമ്മദ്,എന്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
മറ്റിടങ്ങളില്‍ കെഎം ഷംസുദ്ധീന്‍,ടിഎസ് നജീബ് (ജിഎച്ച്എസ്),എംഎ മജീദ് ഹാജി (ജിഎച്ച്എസ് പിലിക്കോട്),റഫീക് കോട്ടപ്പുറം (കോട്ടപ്പുറം ഹൈസ്‌കൂള്‍),വികെപി ഹമീദലി (എംആര്‍വിഎച്ച്എസ് പടന്ന),ഫായിസ് കവ്വായി (ജിഎച്ച്എസ് സൗത്ത് തൃക്കരിപ്പൂര്‍),ജാതിയില്‍ അസിനാര്‍ (ജിഎച്ച്എസ് വരക്കാട്),സഹീദ് ചെറുവത്തൂര്‍ (കുട്ടമ്മത്ത് ഹൈസ്‌കൂള്‍),ഷംസീര്‍ പോത്താംകണ്ടം,റസാക് ഹാജി (കയ്യൂര്‍ ഹൈസ്‌കൂള്‍),ടിപി അബ്ദുള്‍ കരീം (ജിഎച്ച്എസ് പെരുമ്പട്ട),ടിവി റിയാസ് (കാടങ്കോട് ഹൈസ്‌കൂള്‍),എന്‍.കെ. ഹമീദ് ഹാജി (പടന്ന കടപ്പുറം ഹൈസ്‌കൂള്‍),ഇബ്രാഹിം പറമ്പത്ത് (രാജാസ് ഹൈസ്‌കൂള്‍ നീലേശ്വരം),എംടിപി ഷൗക്കത്തലി (ചീമേനി ഹൈസ്‌കൂള്‍),കെ മുഹമ്മദ് കുഞ്ഞി (കൂളിയാട് ഹൈസ്‌കൂള്‍) എന്നിവര്‍ കിറ്റ് വിതരണം ചെയ്തു.
Keywords: trikaripur-msf-doated-school-kit-100-students



Post a Comment
0 Comments