Type Here to Get Search Results !

Bottom Ad

'ചെറുവത്തൂര്‍ വികസന കൂട്ടായ്മ' കുടിവെളള ഓവ്ചാല്‍ പ്രശ്‌നത്തില്‍ ഏ ഡി എമ്മിനെ കണ്ടു


ചെറുവത്തൂര്‍: (www.evisionnews.in) കൈതക്കാട്, കോട്ടക്കാല്‍ എന്നിവിടങ്ങളിലെ കുടിവെളള ഓവ്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സോഷ്യല്‍ മീഡിയ യിലൂടെ രൂപീകരിച്ച 'ചെറുവത്തൂര്‍ വികസന കൂട്ടായ്മ' യുടെ ഭാരവാഹികള്‍ ഏ ഡി എമ്മിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. കൈതക്കാട് പയ്യങ്കിയിലെ ജനങ്ങളുടെ ഒപ്പ് ശേഖരിച്ച്, ഇവര്‍ അത് ഏ ഡി എമ്മിന് കൈമാറി. കുടിവെളളത്തിന് വളരെയധികം ബുദ്ധി മുട്ടുകയും, മഴക്കാലത്ത് വീടുകളില്‍ വെളളം കയറി കഷ്ടപ്പെടുകയും ചെയ്യുന്ന ഇവരുടെ ദുരിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മടക്കര കോട്ടക്കാല്‍ റോഡ് തകര്‍ന്ന് ഇത് വഴിയുളള ഗതാഗതം ദുസ്സഹമായ വാര്‍ത്ത യും വന്നിരുന്നു. 'ചെറുവത്തൂര്‍ വികസന കൂട്ടായ്മ' ചെയര്‍മാന്‍ ലത്തീഫ് നീലഗിരി, പത്മനാഭന്‍ പയ്യങ്കി, ടി.സി. കുഞ്ഞബ്ദുളള ഹാജി കാടങ്കോട്, നവാസ് യാസീന്‍, അറഫാത്ത് ചെറുവത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഏ ഡി എമ്മിനെ കണ്ടത്.

Keywords:cheruvathur-kaithakkad-kottakkal

Post a Comment

0 Comments

Top Post Ad

Below Post Ad