Type Here to Get Search Results !

Bottom Ad

കോട്ടപ്പുറം പാലം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ നടപടി

നീലേശ്വരം: (www.evisionnews.in) അനിശ്ചിതാവസ്ഥയിലുള്ള നീലേശ്വരം കോട്ടപ്പുറം പാലത്തിന്റെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സി ആര്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു. 

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ വിലയിരുത്താനെത്തിയതായിരുന്നു എം ഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം. കോട്ടപ്പുറം പാലം നിര്‍മ്മാണസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തി. പാലം നിര്‍മ്മാണം മുടങ്ങിയതിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ അറിയിച്ചത്. ഡിസംബറോടെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് കോര്‍പറേഷന്‍ എം ഡി ഉറപ്പു നല്‍കി.

ദേലമ്പാടി പഞ്ചായത്തിലെ അത്തനാടി പാലവും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡിയും സംഘവും സന്ദര്‍ശിച്ചു. നിശ്ചയിച്ചതിലും മാസങ്ങള്‍ക്കു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സബ്‌കോണ്‍ട്രാക്ടറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും അദ്ദേഹം അഭിനന്ദിച്ചു. ഈ മാസം 20ന് അത്തനാടി പാലം തുറന്നുകൊടുക്കും. കണ്ണൂര്‍ ജില്ലയിലെ പട്ടുവം പാലവും കോര്‍പറേഷന്റെ ഉന്നതോദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജിയണല്‍ മാനേജര്‍ ശശിധരന്‍, പ്രൊജക്ട് എഞ്ചിനീയര്‍മാരായ ശിവദാസന്‍, രവീന്ദ്രന്‍, ചന്ദ്രന്‍, ജോഷി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords: kasaragod-kottapuram-bridge

Post a Comment

0 Comments

Top Post Ad

Below Post Ad