Type Here to Get Search Results !

Bottom Ad

മദ്യപിച്ച് വാഹനമോടിക്കുന്നവർ ചാവേറുകളെപ്പോലെയാണ്: ഡൽഹി കോടതി


ന്യൂഡൽഹി: (www.evisionnnews.in)  മദ്യപിച്ച് വാഹനമോടിക്കുന്നവർ ചാവേറുകളെപ്പോലെയാണെന്ന് ഡൽഹി കോടതി. മദ്യപിച്ച് വാഹനമോടിച്ച ഒരാളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. രോഹിത് ഭാർഗവിനെ റോഡിലൂടെ മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്നു ദിവസത്തെ ജയിൽവാസം എന്ന കീഴ്ക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

രോഹിത് ഒരു കരുണയും അർഹിക്കുന്നില്ലെന്നും അഡീഷണൽ കോടതി ജഡ്ജി ലോകേഷ് കുമാർ ശർമ വിലയിരുത്തി. കൂടാതെ ഇയാളുടെ അപ്പീൽ കോടതി റദ്ദാക്കുകയും ചെയ്തു. മദ്യപിച്ച് ഒരാൾ തെരക്കുള്ള ഒരു റോഡിൽ കൂടി വാഹനമോടിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും. സ്വയം ബോംബുമായി എത്തിപ്പൊട്ടിത്തെറിക്കുന്ന ചാവേറുകളെപ്പോലെയാണ് അവരെന്നു കോടതി നിരീക്ഷിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നയാളുടെ പ്രവർത്തിയുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് മറ്റു യാത്രക്കാരാണെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി രോഹിതിന്‍റെ അപ്പീൽ റദ്ദാക്കുകയാണെന്ന് അറിയിച്ചു. മേയ് 5നാണ് മദ്യപിച്ച് രോഹിത് വാഹനമോടിച്ചത്. വാഹനമോടിക്കുമ്പോൾ ഇയാളുടെ പക്കൽ ലൈസൻസോ ഇൻഷുറൻസോ ഇല്ലായിരുന്നു. ഇയാൾക്ക് 3600 രൂപ പിഴയടക്കാനും കീഴ്കോടതി വിധിച്ചിരുന്നു.

Keywords: delhi-drunker-are-like-chaver
Tags

Post a Comment

0 Comments

Top Post Ad

Below Post Ad