ന്യൂഡല്ഹി (www.evisionnews.in): ഡല്ഹി സര്ക്കാര് മാഗി നൂഡില്സിന് 15 ദിവസത്തേക്ക് നിരോധനം ഏര്പ്പെടുത്തി. അനുവദനീയ അളവില് കൂടുതല് ലെഡ്ഡിന്റെ സാന്നിധ്യം നൂഡില്സില് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. നെസ്ലെ ഇന്ത്യ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡല്ഹി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള് പറഞ്ഞു. മാഗി നിര്മാതാക്കള്ക്കെതിരെ കേസെടുക്കുമെന്ന് ഡല്ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് മാധ്യമങ്ങളോട് പറഞ്ഞു.
മാഗി നൂഡില്സ് കഴിക്കരുതെന്ന് ഇന്ത്യന് ആര്മി സൈനികര്ക്ക് നിര്ദ്ദേശം നല്കി. മാഗി വില്പ്പന താത്കാലികമായി നിര്ത്തിവെക്കണമെന്ന് സൈനിക കാന്റീനുകള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
Keywords: National-maggi-banned

Post a Comment
0 Comments