Type Here to Get Search Results !

Bottom Ad

മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കും -പാക്ക് നേതാവ്

പെഷാവര്‍ (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടി നേതാവ് സിറാജ് ഉല്‍ ഹഖ്. പാരിതോഷികം പ്രഖ്യാപിച്ച് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവായ സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യയ്ക്കാവില്ല. മോദിക്കോ മോദിയുടെ ഏജന്റുകള്‍ക്കോ അതിന് ഒരിക്കലും കഴിയില്ല. 

സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50 കോടി പാരിതോഷികം നല്‍കുമെന്ന് മോദി പറയുന്നു. എന്നാല്‍ മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി ഞങ്ങള്‍ നല്‍കുമെന്ന് സിറാജ് പറഞ്ഞു. 

പാക് അധീന കശ്മീരിലെ റാവ്‌ലാകോട്ടില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ സിറാജ് വിവാദ പരാമര്‍ശം നടത്തിയത്. ജമ്മു കശ്മീരിലും ഗുജറാത്തിലും നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി മോദിയാണെന്നും സിറാജ് പറഞ്ഞു.



Keywords: International-news-arrest-news-peshvar-news

Post a Comment

0 Comments

Top Post Ad

Below Post Ad