Type Here to Get Search Results !

Bottom Ad

അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

മംഗലാപുരം (www.evisionnews.in): അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാരിഗുഡയിലെ ടോണി (35), നീര്‍മാര്‍ഗിലെ രമേശ് (30) എന്നിവരെയാണ് കാണാതായത്. 

വാമന്‍ണ്ടൂരിനടുത്ത് ഫാല്‍ഗുനിപ്പുഴയിലെ അധ്യപാടി അണക്കെട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനായ കുളിക്കാനെത്തിയത്. നീന്തലറിയാത്ത ദീപക് മാറിനില്‍ക്കെ ടോണിയും രമേശും പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാവൂര്‍ പോലീസും അഗ്‌നിരക്ഷാ സേനയയും കണ്ണീര്‍ഭാവിയില്‍ നിന്ന് ലൈഫ്ഗാര്‍ഡുകളും അധ്യാപാടിയിലെത്തി. കാണാതായവര്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചെങ്കിലും നേരം ഇരുട്ടുംവരെ ശ്രമം വിജയിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.


Keywords: Karnataka-news-vamandoor-anakkettu-news-missing

Post a Comment

0 Comments

Top Post Ad

Below Post Ad