Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്പ് മോഷണം പോയി

നീലേശ്വരം (www.evisionnews.in): ട്രെയിന്‍യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് മോഷണംപോയതായി പരാതി. ഡോ. പി.കെ.രാജന്‍ സ്മാരക കോളജിലെ രണ്ടാംവര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിനി വടകരയിലെ അഞ്ജുവിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസ്സിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗ് ട്രെയിന്‍ ചെറുവത്തൂരിലെത്തിയപ്പോള്‍ എടുക്കുന്നതിനിടയിലാണ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കണ്ണൂരില്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


Keywords: Kasaragod-news-college student-bag-laptop-lost-in-train

Post a Comment

0 Comments

Top Post Ad

Below Post Ad