Type Here to Get Search Results !

Bottom Ad

ബഹ്‌റൈന്‍ കെഎംസിസിയുടെ പ്രവാസി ബൈത്തുറഹ്മയ്ക്ക് മൊഗ്രാലില്‍ തറക്കല്ലിട്ടു

മൊഗ്രാല്‍ (www.evisionnews.in): ബഹ്‌റൈന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയില്‍ മൊഗ്രാല്‍ റഹ്മത്ത് നഗറിലെ ബികെ ഹനീഫയ്ക്ക് അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ കര്‍മം പിബി അബ്ദുല്‍ റസാഖ് എംഎല്‍എ നിര്‍വഹിച്ചു. 

കുമ്പള പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വിപി അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിഎന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, ബഹ്‌റൈന്‍ കെഎംസിസി നേതാക്കളായ യൂസുഫ് കൊയിലാണ്ടി, അലി കൊയിലാണ്ടി, സികെ കുഞ്ഞബ്ദുള്ള, വാഴയില്‍ റഷീദ്, ആബിദ് പറമ്പില്‍, മജീദ് അരിക്കുളം, ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് എപി ഉമ്മര്‍ സാഹിബ്, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, എകെ ആരിഫ്, ടിഎം ഷുഹൈബ്, ബിഎം മുഹമ്മദ് പേരാല്‍, അഷ്‌റഫ് കാര്‍ള, സിഎച്ച് ഖാദര്‍, എംപി ഖാലിദ്, നിയാസ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, ജംഷീര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, സിദ്ദീഖ് പുളിക്കൂര്‍, ഹാരിസ് മൊഗ്രാല്‍, ഹുസൈന്‍ ലീഗ് ഓഫിസ്, റിഷാദ് ലീഗ് ഓഫീസ് പ്രസംഗിച്ചു.



Keywords: Kasaragod-news-mogral-bahrain-kmcc-bahrain

Post a Comment

0 Comments

Top Post Ad

Below Post Ad