അബൂദാബി (www.evisionnews.in): കെഎംസിസി അബൂദാബി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വരുന്ന മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കെഎംസിസി പ്രസിഡന്റ് പി.കെ അഹമ്മദ് നിര്‍വഹിച്ചു.
മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു. അഹ്മദ് ഇര്‍ഷാദ് ഹുദവി അഹ്‌ലന്‍ റമദാന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ കെഎംസിസി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ബൈത്തുറഹ്മ, റമദാന്‍ റിലീഫ്, ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍, രോഗികളെ സഹായിക്കല്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ കര്‍മപദ്ധതികള്‍ ശമീര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
മുജീബ് മൊഗ്രാല്‍, അബ്ദുറഹ്മാന്‍ പട്‌ള, പൊവ്വല്‍ അബ്ദുറഹ്മാന്‍, അബ്ദുറസാഖ് ഹാജി പള്ളത്തൂര്‍, അസീസ് കീഴൂര്‍, അനീസ് മാങ്ങാട് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ നൗഷാദ് മിഹ്‌റാജ് നന്ദിയും പറഞ്ഞു.
Keywords: Kasaragod-news-kmcc-ahlan-ramadan-prabhashanam-news-scholarship

Post a Comment
0 Comments