ബന്തിയോട് (www.evisionnews.in): യുവാവിനെ ഓട്ടോ തടഞ്ഞ് മര്‍ദിച്ചു. ബന്തിയോട് മണിമുണ്ട ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ ലക്ഷ്മണ(33)നെയാണ് ഒരു സംഘം അക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിക്ക് മുട്ടത്ത് വെച്ചാണ് സംഭവം. വീട്ടിനടുത്ത് നിര്‍ത്തിയിട്ട ലക്ഷമണന്റെ ഓട്ടോയും അക്രമി സംഘം കത്തിച്ചിട്ടുണ്ട്.
മുട്ടത്തെ ഒരു വിവാഹചടങ്ങിന് പോകുമ്പോഴാണ് സംഭവം നടന്നത്. മുട്ടത്തെത്തിയപ്പോള്‍ ആറംഗ സംഘം തടഞ്ഞ് നിര്‍ത്തി ലക്ഷ്മണനെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ലക്ഷ്മണന്‍ കുമ്പള ആശുപത്രിയിലേക്ക് പോയ സമയത്താണ് ഓട്ടോ തീവെച്ച് നശിപ്പിച്ചത്. ഒരു യുവതിയുടെ ബന്ധുക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലിസിന് ലഭിച്ച വിവരം.
Keywords; Kasaragod-bandiyod-news-marriage-laksmanan-attacked-by-someone-police-case

Post a Comment
0 Comments