Type Here to Get Search Results !

Bottom Ad

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് നേരെ ആസിഡാക്രമണം

പാണത്തൂര്‍ (www.evisionnews.in): വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാപിതാക്കളെയും യുവാവ് ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ചു. റാണിപുരം സ്വദേശിനി രാജി (19), പിതാവ് ഗംഗാധര നായക്ക് (49), രാജിയുടെ മാതാവ് രാധ (39) എന്നിവര്‍ക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്. ഇവരില്‍ മുഖത്ത് സാരമായി പൊള്ളലേറ്റ ഗംഗാധര നായക്കിനെ പരിയാരം മെഡിക്കല്‍ കോളജിലും രാജിയെയും രാധയെയും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. റാണിപുരത്തെ ഉമേശനാണ് പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയത്. രാജിയെ വിവാഹം ചെയ്തു തരണമെന്ന് ഉമേശന്‍ നേരത്തെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവിന്റെ സ്വഭാവദൂഷ്യം മൂലം വിവാഹത്തിന് രാജിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. 

പിന്നീട് ഉമേശന്‍ പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ വച്ചും വിവാഹ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ശല്യം ചെയ്തിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം റാണിപുരത്ത് വീട്ടുകാരോടൊപ്പം ഉത്സവത്തിന് പോയ രാജിയെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമേശന്‍ കൈയില്‍ പിടിക്കുകയും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമേശന്‍ അവിടെ നിന്ന് തിരിച്ചു പോയെങ്കിലും രാത്രി ആസിഡുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയുടേയും പിതാവ് ഗംഗാധരന്റെയും മാതാവ് രാധയുടേയും ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.


Keywords: Kasaragod-news-panathur-news-acid-mrriage-news-hospital-news-girls

Post a Comment

0 Comments

Top Post Ad

Below Post Ad